ഗതാഗത നിയന്ത്രണത്തെക്കുറിച്ചറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പന്‍ പുഴ, മേലെ പൊന്നാങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് എന്നീ ആദിവാസി ഊരുകളിലേക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വഴി നല്കുന്ന റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 മെയ് 10 വൈകീട്ട് അഞ്ച് മണി. 2023 മെയ് 11 ന് രാവിലെ പതിനൊന്ന് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷന്‍ ലഭിക്കുന്നയാള്‍ 10,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഹാജരാക്കേണ്ടതാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം – താലൂക്ക് സപ്ലൈ ഓഫീസ് , റോയല്‍ ടവര്‍, ചുങ്കം താമരശ്ശേരി -673573 കൂടുതല്‍ വിവരങ്ങള്‍ക്ക് : 094952223040

ഗതാഗത നിയന്ത്രണം

ചാത്തമംഗലം പഞ്ചായത്ത് കൈതൂട്ടി മുക്ക് അരയന്‍കോട് ചിറ്റാരിപ്പിലാക്കല്‍ റോഡില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 15 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രസ്തുത റോഡ് വഴി പോകുന്ന വാഹങ്ങള്‍ കൈതൂട്ടി മുക്ക് – വെള്ളലശ്ശേരി – നായര്‍കുഴി- ചിറ്റാരിപ്പിലാക്കല്‍ റോഡ് വഴി പോകേണ്ടതാണ്.

തിയ്യതി നീട്ടി

2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്. എം.ബി.ബി.എസ്, ബി.എസ്.സി.അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ. ബി.എസ്.സി.നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 6 വരെ ദീര്‍ഘിപ്പിച്ചതായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2767213.

അപേക്ഷ ക്ഷണിച്ചു

സങ്കല്‍പ്പ് പദ്ധതി വഴി ജെ എസ് എസ് മലപ്പുറം നടപ്പിലാക്കുന്ന ഫിഷ് ബോട്ട് മെക്കാനിക്ക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെയുള്ള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കോഴിക്കോട് ജില്ലയിലെ ഫിഷര്‍മാന്‍ വിഭാഗത്തില്‍പ്പെട്ട 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.പരീശിലന കാലവധി മൂന്ന് മാസമായിരിക്കും. ദിവസവും ആറ് മണിക്കൂര്‍ സമയം പരിശീലനം ഉണ്ടായിരിക്കും. പരിശീലന ശേഷം ജോലി ചെയ്യുവാന്‍ തയ്യാറുള്ളവര്‍ അപേക്ഷിക്കുക. താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 94474 43769

നടന്‍ മാമുക്കോയയുടെ വീട് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു

അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയയുടെ അരക്കിണറിലുള്ള വീട് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ് നിസാര്‍, അബ്ദുല്‍ റഷീദ് എന്നിവരെ മന്ത്രി നേരില്‍ കണ്ട് അനുശോചനം അറിയിച്ചു. മലയാളത്തിന്റെ മതേതരമുഖമായ മാമുക്കോയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു.