രണ്ടായിരത്തിലധികം പേര്‍ പങ്കാളികളായി; നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്തി


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷതവഹിച്ചു.

പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി രണ്ടായിരത്തിലധികം പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായുള്ള മുന്നൊരുക്കമായാണ് ശുചീകരണം.

വാര്‍ഡ് മെമ്പര്‍ കെ മധു കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഷിജി എന്‍.ടി, വാര്‍ഡ് കണ്‍വീനര്‍മാരായ എടവന സുരേന്ദ്രന്‍, കിളിയായി ഹമീദ്, ലത്തീഫ് വെള്ളിലോട്ട്, വ്യാപാരി സെക്രട്ടറി രതീഷ് എന്നിവര്‍ സംസാരിച്ചു.