ദാഹജലം ഇനി സമൃദ്ധം; കായണ്ണയില്‍ പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി


കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തിന് ലഭ്യമായ അവാര്‍ഡ് തുകയില്‍നിന്ന് അനുവദിച്ച പണം ഉപയോഗിച്ചാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വഹിച്ചു. ആറാം വാര്‍ഡ് അംഗം പി.കെ. ഷിജു അധ്യക്ഷനായി. ഏഴാം വാര്‍ഡ് അംഗം ജയപ്രകാശ് കായണ്ണ, ഗുണഭോക്തൃകമ്മിറ്റി കണ്‍വീനര്‍ എ.സി ബാലകൃഷ്ണന്‍, ഇ.ജെ ഷാജു എന്നിവര്‍ സംസാരിച്ചു.