നാളികേര വിലയിടിവിനെതിരെ പ്രതിഷേധം; മേപ്പയ്യൂരില്‍ കര്‍ഷക സംഘത്തിന്റെ സായാഹ്ന ധര്‍ണ്ണ



മേപ്പയ്യൂര്‍: നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് നടന്ന പരിപാടി പി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെ.കുഞ്ഞിരാമന്‍, എന്‍.എം.ദാമോദരന്‍, കെ.ടി.രാജന്‍, ആര്‍.വി.അബ്ദുറഹ്‌മാന്‍, ഡോ.സുരേഷ് ഓറനാടി എന്നിവര്‍ സംസാരിച്ചു. വി.മോഹനന്‍ സ്വാഗതവും സി.എം.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.