മുക്കത്ത് കോളേജില്‍ റാഗിങ്, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; മൂക്കിനും കണ്ണിനും ഉള്‍പ്പെടെ ഗുരുതര പരിക്ക്


മുക്കം: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. കളന്തോട് എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി പുല്ലാളൂര്‍ സ്വദേശിയായ മിഥിലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിഥിലാജ് മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ കോളേജ് പരിസരത്ത് വച്ചാണ് മര്‍ദ്ദനത്തിനിരയായത്.

മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായും മുക്കിന്റെ പാലത്തിന് പൊട്ടലുള്ളതായും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.