കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴില്‍ സ്‌കൂള്‍ ബസ് താഴ്ന്നു


കൂത്താളി: കൂത്താളിയില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടലിനായ് എടുത്ത കുഴിയില്‍ സ്‌കൂള്‍ ബസ് താഴ്ന്ന് അപകടം, വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍. കൂത്താളി എയുപി സ്‌കൂളിന്റെ ബസ്സാണ് കുഴിയില്‍ താഴ്ന്നത്. വ്യാഴാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം.

മഹിമയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കൂത്താളി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ് കരിമ്പിന്‍ മൂലയില്‍ വച്ച് ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടാനായ് എടുത്ത കുഴിയില്‍ താഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ മറ്റൊരു വാഹനത്തില്‍ കയറ്റി സ്‌കൂളിലേക്ക് വിടു.

സ്‌കൂള്‍ ബസ് ജെസിബിയുടെ സഹായത്തോടെ മാറ്റാനുള്ള ശ്രമത്തിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.