രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് കെ.ഇ.എന്‍


മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തില്‍ രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പ്രകാശനം ചെയ്തു. പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ഇ.എന്നില്‍ നിന്ന് ഡോ:സോമന്‍ കടലൂര്‍ പുസ്തകം ഏറ്റുവാങ്ങി.

കെ.രതീഷ് അധ്യക്ഷനായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, സുരേഷ് കല്‍പ്പത്തൂര്‍, കെ.രാജീവന്‍, ശിവദാസ് ചെമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ ഷിംജിത്ത് സ്വാഗതവും എന്‍.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

അനുബന്ധമായി സംഘടിപ്പിച്ച ചിത്രകാരന്‍മാരുടെ കൂട്ടായ്മ സത്യന്‍ മേപ്പയ്യൂര്‍ ഉദ്ഘാടനം ചെയ്തു. സൂരജ് നരക്കോട്, ബൈജു മേപ്പയ്യൂര്‍, എം.പി അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ് എം.പി അനസ് ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമന്‍ അധ്യക്ഷനുമായിരുന്നു.

റോസ്‌ന ചോലയില്‍, മനോജ് ചോലയില്‍, ബൈജു മേപ്പയ്യൂര്‍, മനോജ് പൊന്‍പറ, സ്‌നേഹ അമ്മാറത്ത്, ബൈജു ആവള, സൂരജ് നരക്കോട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഇ.കെ ഗോപി സ്വാഗതം പറഞ്ഞു.

summery: ramdas naga palli’s first collection of poems edavazhi was published