പെര്‍മിറ്റില്ലാതെ ഓടി; വടക്കുമ്പാട് എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടി


പേരാമ്പ്ര: വടുക്കുമ്പാട് എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടി പിഴ ഈടാക്കി. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ പെര്‍മിറ്റും ഫിറ്റ്‌നസും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ പി.പി.രാജന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തിയത്. വാഹനത്തിന്റെ ന്യൂനത പരിഹരിച്ച് പരിശോധനയ്ക്ക് ഹാജരാക്കാനും അതുവരെ സര്‍വ്വീസ് നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി.

എം.വി.ഐ സുനീഷ്, എം.എം.വി.ഐ ഷജില്‍.കെ.രാജ് എന്നിവര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.