മാനസിക- ശരീരിക വെല്ലുവിളി നേരിടുന്നവക്കും കിടപ്പ് രോഗികള്‍ക്കും ആശ്വാസമേകാന്‍, സ്വാന്ത്വന വേദിയൊരുക്കി സമന്വയ കൊഴുക്കല്ലൂര്‍


മേപ്പയ്യൂര്‍: സമന്വയ കൊഴുക്കല്ലൂരിന്റെ പുതിയ സംരംഭമായ സാന്ത്വന വേദിയ്ക്ക് തുടക്കമായി. മാനസികവും ശരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കും, കിടപ്പ് രോഗികള്‍ക്കുമുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളാണ് സമന്വയ ലക്ഷ്യമുടുന്നത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിനി അശോകന്‍, റാബിയ എടത്തിക്കണ്ടി പി.കെ റീന, ഇ.അശോകന്‍, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, സുനില്‍ ഓടയില്‍, ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ.കെ ബാലന്‍ മാസ്റ്റര്‍ രാജീവന്‍ ആയടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമന്വയ സെക്രട്ടറി കെ.ടി ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.എസ്.എസ് ജേതാവ് അസാ ലിയയെയും, സാന്ത്വന വേദിക്ക് ലോഗോ രൂപകല്പന ചെയ്ത ബിപിന്‍ ലാലിനെയും ചടങ്ങില്‍ ആദരിച്ചു.

സാന്ത്വന വേദി പ്രസിഡന്റ് സി.കെ. ശ്രീധരന്‍ സ്വാഗതവും സെക്രട്ടറി പി.കെ ശങ്കരന്‍ നന്ദിയും പറഞ്ഞു.

summary: samanwaya kozhukkallur has launched a new initiative swantvana vedi