പേരാമ്പ്ര സി.കെ.ജി കോളേജ് ഇത്തവണയും ചുവന്നുതന്നെ; ഇരുപതിൽ ഇരുപതും നേടി എസ്.എഫ്.ഐ


പേരാമ്പ്ര: കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എസ്.എഫ്.ഐ. സികെജി ​ഗവ കോളേജിൽ ഇത്തവണയും എസ്.എഫ്.ഐക്ക് നിലിർത്തി. മത്സരിച്ച 20 സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ വിജയിച്ചത്.

ദിജിൻ ദിനേശ് (ചെയർമാൻ), ഹൃദ്യ ആർ രാജീവ് (വൈസ് ചെയർമാൻ), സജുൽ ചാമിന്ദ് എസ് ആർ ( സെക്രട്ടറി), നന്ദന എ എസ് (ജോ. സെക്രട്ടറി), തേജസ്വിനി മണിയലത്ത് (മാഗസിൻ എഡിറ്റർ), ഗോപിക വി (ഫൈൻ ആർട്സ്), അഭയ് (ജനറൽ ക്യാപ്റ്റൻ), ശ്രീദ്വജ് , നന്ദന വി.സി (യുയുസി) എന്നിവരാണ് സികെജി കോളേജിലെ യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തത്. എസ്.എഫ്.ഐയുടെ മുഴുവൻ അസോസിയേഷൻ സ്ഥാനാർത്ഥികളും വിജയിച്ചു.

Summary: sfi won full seat in perambra ckgm college election