പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി


നടുവണ്ണൂർ: പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയുംചേർന്ന് കോട്ടൂർ പാലോളിമുക്കിൽ പരേതനായ എടത്തുംതാഴെ സിറാജിന്റെ കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് താക്കോൽ കൈമാറി. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷനായി. നാസർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ ബാഖവി പ്രാർഥന നടത്തി.

പി.എം.ഫൈസൽ, സാജിദ് കോറോത്ത്, നിസാർ ചേലേരി, ഹമീദ് വളവിൽ, കോയ മാതുകണ്ടി, ഫൈസൽ പാലോളി എന്നിവർ സംസാരിച്ചു. അഞ്ചുവർഷംമുമ്പ് മരിച്ച സിറാജിന്റെ കുടുംബത്തിനുവേണ്ടി 12 ലക്ഷംരൂപ ചെലവിലാണ് വീട് നിർമിച്ചത്. കാവുങ്കൽ അസ്സൈനാർ (ചെയർമാൻ), പി.എം.ഫൈസൽ (കൺവീനർ), ഇ.ടി.അഷറഫ് (ഖജാൻജി) എന്നിവർ ഭാരവാഹികളായ സമിതിയണ് നിർമാണച്ചുമതല നിർവഹിച്ചത്.