പത്മശ്രീ ചെറുവയല്‍ രാമന്‍ പേരാമ്പ്രയില്‍ എത്തുന്നു; എസ്.എസ്.എഫ് ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം


പേരാമ്പ്ര: എസ്.എസ്.എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം. 120 മത്സരങ്ങളിലായി 7 സെക്ടറുകളില്‍ നിന്നും മുന്നോറോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് പാരമ്പര്യ കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കും.

ജൂലൈ ഒന്ന്,രണ്ട് തീയതികളില്‍ പേരാമ്പ്ര കക്കാട് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മതപ്രഭാഷകന്‍ ലുക്മാനുല്‍ ഹക്കീം സഖാഫിയുടെ മതപ്രഭാഷണവും വേദിയില്‍ അരങ്ങേറും. ജൂലൈ 2 ഞായറാഴ്ച വൈകിട്ടാണ് സമാപന സംഗമം നടക്കുക.