മൊടക്കല്ലൂര്‍ ആലോക്കണ്ടി കാശിനാഥന്‍ അന്തരിച്ചു


കൊയിലാണ്ടി: മൊടക്കല്ലൂര്‍ ആലോക്കണ്ടി കാശിനാഥന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ആലോക്കണ്ടി അനീഷ് കുമാര്‍- സുജില ദമ്പതികളുടെ മകനാണ്. സഹോദരി: ഭദ്ര. സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു.