ബൈക്കിന് കുറുകെ തെരുവ് നായകള്‍ ചാടി; അരിക്കുളത്ത് മാധ്യമ പ്രവര്‍ത്തകന് പരിക്ക്


അരിക്കുളം: അരിക്കുളത്ത് ബൈക്കിന് കുറുകെ നായകകള്‍ ചാടിയതിനെ തുടര്‍ന്ന് അരിക്കുളത്ത് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ മാധ്യമപ്രവര്‍ത്തകനായ മേപ്പയ്യൂര്‍ സ്വദേശി ശ്രീലാലിന് പരിക്കേറ്റു.

ശ്രീലാലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. മലബാര്‍ കേബിള്‍ വിഷന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമാണ് ശ്രീലാല്‍.