മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചക്കിട്ടപ്പാറ സ്വദേശിയായ യുവാവ് അന്തരിച്ചു


ചക്കിട്ടപ്പാറ: ചക്കിട്ടപാറയിലെ (കൊത്തിയപാറ) മുട്ടത്തുകുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്തിഷ്‌കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു.

മുട്ടത്തുകുന്നേല്‍ ജോര്‍ജ്ജ് മാത്യുവിന്റെയും ലീലാമ്മ ജോണ്‍ വാളിയംപ്ലാക്കലിന്റയും മകനാണ്.

ഭാര്യ: കരിക്കോട്ടക്കിരി ചോളിയില്‍ ഷാലിമാത്യു. മക്കള്‍: ജ്യുവല്‍റോസ്, ഡാന്‍ജോര്‍ജ്ജ്. സഹോദരങ്ങള്‍: ദീപ്തി കുറ്റിയാനിമറ്റത്തില്‍, ദിപു ജോര്‍ജ്ജ്.

സംസകാരം വെള്ളിയാഴ്ച 3.30ന് ചക്കിട്ടപാറ സെന്റ്: ആന്റണീസ് ദേവാലയത്തില്‍.