സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കി കുട്ടികൾ; കീഴരിയൂർ ബോംബ് സ്മാരകം സന്ദർശിച്ച് നടുവത്തൂർ യു.പി സ്കൂൾ വിദ്യാർത്ഥികൾ


മേപ്പയ്യൂർ: ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കി വിദ്യാർത്ഥികൾ. നടുവത്തൂർ യു.പി സ്കൂൾ വിദ്യാർത്ഥികളാണ് കീഴരിയൂർ ബോംബ് സ്മാരക സന്ദർശനവും അനുസ്മരണവും നടത്തിയത്. ബോംബ് കേസ് സ്മാരക സ്തൂപത്തിന് മുമ്പിൽ കീഴരിയൂർ ബോംബ് കേസിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വിനോദ് ആതിര വിശദീകരിച്ചു.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നാഗസാക്കിയുടെ ഓർമ്മയ്ക്കായി കുട്ടികൾ നിർമ്മിച്ച സഡോക്കോ പക്ഷികളെ ഉയർത്തി. കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമിതി ജനറൽ കൺവീനർ വിനോദ് ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എൻ.വി.ജയരാമൻ സ്വാഗതവും എസ്.ബി.വിവേക് നന്ദിയും പറഞ്ഞു.

Summary: Students of Natuvathur UP School visited Keezhriyur Bomb Memorial