കാറോ ജീപ്പോ കൊണ്ട് പോകല്ലേ, കക്കയത്തേക്ക് നാലുചക്ര വാഹനങ്ങൾക്ക് താത്കാലിക വിലക്ക്


കൂരാച്ചുണ്ട്: കക്കയം ഡാം റോഡിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ നാലുചക്ര വാഹനങ്ങൾക്ക് കക്കയം ഡാം ഭാഗത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഡാം സേഫ്റ്റി അസി.എക്സി.എൻജിനിയർ സി. അബ്ദുൽ റഹീം അറിയിച്ചു. ചൊവ്വാഴ്ചവരെയാണ് വിലക്കേർപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങൾക്ക് വിലക്ക് ബാധകമാകില്ല.