‘ശക്തമായ കാറ്റിൽ മറിഞ്ഞ വള്ളത്തോട് ചേർന്നു നിന്നു, രണ്ട് മണിക്കുറോളം നീന്തിയെങ്കിലും ജീവിതത്തിലേക്ക് നീന്തിക്കയറാനായില്ല’; വടകരയിലെ മത്സ്യത്തൊഴിലാളികളുടെ വിയോ​ഗത്തിന്റെ ഞെട്ടലിൽ തീരദേശ മേഖല


വടകര: കണ്ണീർകടലായി വടകര തീരദേശ മേഖല. ഉപജീവനത്തിനായി കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ മരണമാണ് ഏവരെയും ദു:ഖത്തിലാഴ്ത്തിയത്. നിറയെ മത്സ്യങ്ങൾ കിട്ടിയ സന്തോഷത്തിൽ തിരികെ കരയിലേക്ക് വരുന്നതിനിടയിലാണ് മൂന്ന് മത്സ്യത്തൊഴിലളികൾ സഞ്ചരിച്ച ഫൈബര്‍ വള്ളം കുരിയാടി ആഴക്കടലില്‍ കാറ്റില്‍ അകപ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ഷെെജു നീന്തി കരയ്ക്കെത്തി കടലിലെ അപകട വിവരം പറഞ്ഞെങ്കിലും അച്യുതനെയും അസീസിനെയും രക്ഷപ്പെടുത്താനായില്ല.

മീനുമായി ചോമ്പാല ഹാര്‍ബറിലേക്കുള്ള യാത്രക്കിടെ കരയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കുരിയാടി പുറംകടലില്‍വച്ച് ഇന്നലെയാണ് അപകടം സംഭവിച്ചത്. കാറ്റില്‍ ഇവർ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. അതിനുശേഷവും ഇരുവരും വള്ളത്തിൽപിടിച്ച്‌ ദീര്‍ഘനേരം നിന്നെങ്കിലും രക്ഷപ്പെടുത്താന്‍ ആരുമെത്തിയില്ല. വള്ളത്തോടൊപ്പം ഒരാള്‍ മുങ്ങിപ്പോയി. രണ്ട് പേര്‍ കരയിലേക്ക് നീന്തിക്കയറാന്നും ശ്രമിച്ചു. അതില്‍ ഒരാളെക്കൂടി കടലില്‍ മുങ്ങി കാണാതാവുകയായിരുന്നു.

നീന്തി കരക്കെത്തിയ ഷൈജുവാണ് വള്ളം അപകടത്തിൽപ്പെട്ട വിവരം പറയുന്നത്. തുടർന്ന് മല്‍സ്യത്തൊഴിലാളികളാണ് രണ്ട് പേരെ കരക്കെത്തിച്ചത്. കരയ്ക്കെത്തുമ്പോൾ ഇരുവർക്കും ജീവനുണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തുംമുമ്പേ മരണം സംഭവിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതാണ് മരണത്തിലേക്കു നയിച്ചത്. അപകടം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് വിവരം പുറത്തറിയുന്നത്. അതിനുശേഷമാണ് അപകടത്തില്‍പ്പെട്ടവരെ കരക്കെത്തിക്കുന്നതു. ഇതാണ് ചെറിതാകുമെന്ന് കരുതിയ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

അച്യുതന്റ ഭാര്യ: മിനി, മക്കള്‍: അശ്വന്ത്, ശിവാനി. മരുമകന്‍: ഷിജിന്‍. സഹോദരങ്ങള്‍: ലക്ഷ്മണന്‍, ഗണേശന്‍, രഘു, രമണി, സുശീല.

അസീസിന്റ ഭാര്യ: സീനത്ത്, മക്കള്‍: അജ്മല്‍, അസീബ്, അസ് ലം, മുഹമ്മദ് ചിള്ളിപ്പറമ്പലിന്റെയും കുഞ്ഞിബിയുടെയും മകനാണ്.

ശക്തമായ കാറ്റ്: വടകര മുട്ടുങ്ങലിൽ കടലില്‍ തോണി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

Summary: The fiber boat tossed and capsized in the kudiyadi sea. two fishermen loss their life