തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി; തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന


പേരാമ്പ്ര: തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതിയതിനെത്തുടര്‍ന്ന് തെങ്ങില്‍ കുടുങ്ങി തൊഴിലാളി. കരിമ്പാടി അശോകന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.

ചേനോളിയിലെ കളോളി പൊയില്‍ സോയാ മാക്കൂല്‍ സാബിറയുടെ പറമ്പിലെ തെങ്ങില്‍ കയറുന്നതിനിടെയാണ് അശോകന് അപകടം സംഭവിച്ചത്. ഒരു കാലിലെ തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി താഴ്‌ന് പോയതിനാല്‍ ഒറ്റക്കാലില്‍ നില്‍പ്പുറപ്പിച്ച അശോകന് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിക്കുകയും അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തുകയുമായിരുന്നു. ഫയര്‍ റെസ്‌ക്യൂ ഓഫീസറായ എം മനോജ് ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി സേനാംഗങ്ങളുടെ സഹായത്തോടെ ഇയാളെ താഴെയിറക്കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം പ്രദീപന്‍, പി വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ നൗഷാദ്, കെ.എന്‍ രതീഷ്, പി.എം വിജേഷ്, ടി ബബീഷ്, എം മനോജ്, കെ അജേഷ്, ഇ.എം പ്രശാന്ത്, ഹോം ഗാര്‍ഡ് മാരായഅനീഷ് കുമാര്‍, മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

summary: the fire rescue team rescued the laborer trapped in the coconut tree