കാണാതായ യുവാവിനെ കാപ്പാട് തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി


കാപ്പാട്: ഇന്നലെ മുതൽ കാണാതായ യുവാവിനെ കാപ്പാട് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കലാത്ത് അബ്ദുൽ റഷീദ് മകൻ മുഹമ്മദ്‌ ഹാഷിം (23) ആണ് മരിച്ചത്.

ഇന്നലെ വെെകീട്ട് ആറരമുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കാപ്പാട് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Summary: The missing man found dead in Kappad beach