തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു


തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു. സി.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു.

സുബൈദ പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ ചെയർപേഴ്സൺ ആയ ഷമീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

അഷിത നടുക്കാട്ടിൽ, ശരീഫ എം.പി, ആയിഷ എം.എം, ഷംസീന അസ്‌ലം എം.എം , ആയിഷ ടി.ടി, ഹാജിറ പാട്ടത്തിൽ, നഷീദ, സറീന മരിതേരി, നസീമ, ഹഫ്‌സത്ത് തുടങ്ങിയവർ സംസാരിച്ചു.