വർണ്ണം -23; വെങ്ങപ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ അറുപത്തി ഒൻപതാം വാർഷികവും, യാത്രയയപ്പും


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ വർണ്ണം -23 അറുപത്തി ഒൻപതാം വാർഷികവും, യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. 48 വർഷം സേവനമനുഷ്ഠിച്ച് സ്കൂളിലെ കുട്ടികൾക്ക് അന്നം വിളമ്പിയ കോടേരി അമ്മാളു അമ്മ, പ്രധാന അധ്യാപിക സുശീല കുമാരി, പി.ഇ.ടി അധ്യാപകൻ അബ്ദുൾ ലത്തീഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

വാർഡ് മെമ്പർ ടി. രാജശ്രീ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ. പ്രിയേഷ്, പി. കെ.രാഗേഷ്. കൂടാതെ പി.എം. രാഘവൻ, മോഹൻദാസ് ഓണിയിൽ, ഗോപാലകൃഷ്ണൻ തണ്ടോറ പാറ, ജുബിൻ ബാലകൃഷ്ണൻ, കെ.കെ. ഭാസ്കരൻ, ടി.പി. സരള, വി.കെ. ബാലൻ മാസ്റ്റർ, കെ.കെ. ഗംഗാധരൻ മാസ്റ്റർ, മനോജ് കോടേരി, സാജൻ പൗലോസ്, പി.സി. രവീന്ദ്രൻ, റിജിൻ ലാൽ, പി.പി. മനോജ് കുമാർ, വിനോദൻ മാസ്റ്റർ, ജാസ്മിൻ യൂസഫ് എന്നിവർ സംസാരിച്ചു.

പി.ടി എ പ്രസിഡണ്ട് കെ. അശോക് കുമാർ സ്വാഗതം പറഞ്ഞു. ധർമ്മജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ പി. സന്തോഷ് നന്ദി പറഞ്ഞു. ചടങ്ങിൽ പ്രതിഭകളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.