നവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രം; പരിപാടികള്‍ ഒക്ടോബര്‍ മൂന്നിന് തുടങ്ങും


പേരാമ്പ്ര: വിളയാട്ടൂര്‍-അയിമ്പാടി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹന പൂജ മാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമം വിജയദശമി ദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് പ്രഭാതഭക്ഷണം എന്നിവ ഉണ്ടാവും.

ക്ഷേത്രം മേല്‍ശാന്തി ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ.സി.കെ.കൃഷണന്‍, സെക്രട്ടറി എം.യം.രവി എന്നിവര്‍ അറിയിച്ചു. അഞ്ചാംതിയ്യതിയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.