നീര്‍ത്തട അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ചക്കിട്ടപ്പാറയില്‍ ലേബര്‍ ബഡ്ജറ്റ്‌ തയ്യാറാക്കലിനു തുടക്കം കുറിച്ച് നീര്‍ത്തട നടത്തവും സര്‍വ്വേയും


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബഡ്ജറ്റ്‌
തയ്യാറാക്കലിന് തുടക്കം കുറിച്ച് നീര്‍ത്തട നടത്തവും സര്‍വേയും ആരംഭിച്ചു. നീര്‍ത്തട അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായ് 2023-24 വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റ്‌ തയ്യാറാക്കലിനു തുടക്കം കുറിച്ചുകൊണ്ടായിരുന്നു പരിപാടി.

ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനിയര്‍ അനുശ്രീ പി.കെ അധ്യക്ഷത വഹിച്ചു.

പ്രബീഷ് പി.ബി, അസിസ്റ്റന്റ് എഞ്ചീനിയര്‍ ധന്യ അരുണ്‍, ഓവര്‍സ്സീയര്‍ സുശീല എ.കെ എന്നിവര്‍ സംസാരിച്ചു.

summary: watershed-based National Rural Employment Guarantee Scheme has started preparation of labor budget in Chakkittapara