ആനക്കുളത്ത് വൻ മോഷണം; ലോറി കൊണ്ടുവന്ന് കടയിലെ സാധനങ്ങളെല്ലാം കൊള്ളയടിച്ചു, മോഷ്ടാക്കൾ സി.സി.ടി.വിയിൽ കുടുങ്ങി


കൊയിലാണ്ടി: കൊല്ലം ആനക്കുളത്തിനടുത്ത് ദേശീയ പാതയ്ക്കരികിലുള്ള ഐശ്വര്യ ബിൽഡിംഗിലെ ഖയാൻ മോട്ടോർസ് എന്ന ടുവീലർ ആക്സസറീസ് ഷോപ്പിൽ വൻ മോഷണം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കവർച്ച നടന്നത്. പിക് അപ്പ് ലോറിയിലെത്തിയ രണ്ടംഗ കവർച്ച സംഘം വാഹനം ഷോപ്പിനടുത്തേക്ക് നിർത്തിയിട്ട് മോഷണം നടത്തുകയായിരുന്നു.

പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം നിരവധി സാധനങ്ങളും, ലാപ്ടോപ്പും, പണവും മോഷ്ടിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. ഒരു മണിക്കൂറോളം ഇവർ ഷോപ്പിൽ തങ്ങിയിട്ടുണ്ട്. ഷോപ്പിലെ സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടകൾ അഴിച്ചു കൊണ്ടുപോയിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത കടയിലെ സിസിടിവി യിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

മോഷണ ദൃശ്യം കാണാം.