എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി വിജയം; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുമോദനവുമായി പഞ്ചായത്ത്


പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനെ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്‌കുളില്‍ നിന്നും 539 പേരാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇവരെല്ലാവരും ഉന്നത പഠനത്തിന് യോഗ്യത നേടിയതോടെയാണ് സ്‌കുളിന് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മാത്രമാണ് 500 കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ പതിനേഴാം സ്ഥാനത്താണ് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍. പേരാമ്പ്ര പഞ്ചായത്തിന്റെ പ്രശസ്തി പത്രവും ഉപഹാരവും പ്രസിഡണ്ട് വി.കെ പ്രമോദ് പ്രധാന അധ്യാപകന്‍ എം ബേബി ഷൈലേഷിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പ്രിയേഷ് കെ , ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ശ്രീല ജ ,അംഗങ്ങളായ കെ.കെ പ്രേമന്‍ , വിനോദ് തിരുവോത്ത് , പി.കെ.രാഗേഷ്, റസ്മിന , അര്‍ജ്ജുന്‍ കറ്റയാട്ട്, പി.ടി.എ പ്രസിഡണ്ട് വി. ശ്രീനി, മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ , സെക്രട്ടറി എം അജയകുമാര്‍, പ്രധാന അധ്യാപകന്‍ ബേബി ഷൈലേഷ്, പി.ബി ഹരി പ്രമോദ്, അനില്‍ പി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മിനി പൊന്‍ പറ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം സി.എം. സജു നന്ദിയും പറഞ്ഞു.