എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്


പേരാമ്പ്ര : എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം എസ്.കെ സജീഷ്, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, റിട്ട. പ്രധാന അധ്യാപകന്‍ വാസു മാഷ്, സാമൂഹിക പ്രവര്‍ത്തകരായ സുധി പരാണ്ടിയില്‍, നജീര്‍ ഗള്‍ഫ് ഹൗസ് എന്നിവര്‍ തരംഗത്തിന് വേണ്ടി ഉപഹാരങ്ങള്‍ കൈമാറി.

ക്ലബ്ബ് സെക്രട്ടറി സുബിന്‍ പ്രസിഡന്റ് അജയ് വിഷ്ണു, സായന്ത്, ഷാമില്‍, ഭഗത്ത്, ഫായിസ്, പ്രജീഷ്, വിമല്‍, സഞ്ജയ്, എന്നിവര്‍ പങ്കെടുത്തു.