കര്‍ഷകര്‍ക്ക് കടിയങ്ങാട് ഒരുമ റസിഡന്‍സ് അസോസിയേഷന്റെ ആദരം


കടിയങ്ങാട്: കര്‍ഷക ദിനത്തില്‍ ഒരുമ റസിഡന്‍സ് അസോസിയേഷന്‍ കടിയങ്ങാടിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകരെ ആദരിച്ചു. കര്‍ഷകരായ മൂസ പടിഞ്ഞാറയില്‍, ഇ.വി ശങ്കരന്‍ മാസ്റ്റര്‍, ടി എം നാണു എന്നിവരെയാണ് ആദരിച്ചത്.

വാര്‍ഡ് മെമ്പര്‍ മുബശ്ശിറ .കെ കര്‍ഷകരെ പൊന്നാടയണിയിച്ചു. കെ.വിമോദ്, സലാം പുല്ലാകുന്നത്ത് , വി.പി അബ്ദുല്‍ ബാരി, വി.പി രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.