എൻ.പി.രാധാകൃഷ്ണന്റെ വിജയത്തിനായി മഹിളാസംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ചു. ആർ.എസ്.എസ് പ്രാന്തീയ കാര്യസദസ്യൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ശബരിമലയിൽ വിശ്വാസികളെ വഞ്ചിച്ച ഇടത് വലത് മുന്നണികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമാക്കി മാറ്റി എൻ.ഡി.എയ്ക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.നിഷ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ചാ സംസ്ഥാന വനിതാ കോർഡിനേറ്റർ എൻ.പി.ശിഖ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ, എസ്.ആർ.ജയ് കിഷ്, എം.സി.ശശീന്ദ്രൻ, വായനാരി വിനോദ്, പി.പി.കനക, കെ.കെ.വൈശാഖ്, സിന്ധു സുരേഷ്, ജ്യോതി നളിനം, നിഷ ഗിരീഷ്, ശിരിജാ ഷാജി, പ്രിയ ഒരുവമ്മൽ എന്നിവർ സംസാരിച്ചു.