കടലാക്രമണം രൂക്ഷമായ മുത്തായത്ത് മുന്‍ എംഎല്‍എ കെ ദാസന്‍ സന്ദര്‍ശനം നടത്തി


മൂടാടി: മൂടാടി മുത്തായത്ത് കടലാക്രമണം രൂക്ഷമായ സ്ഥലം മുന്‍ എംഎല്‍എ കെ ദാസന്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് നിരവധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കെ ദാസന്‍ എംഎല്‍എയുടെ സന്ദര്‍ശനം.


കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. ചേമഞ്ചേരി വില്ലേജില്‍ 17, 13 ,18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കാപ്പാട്, മുനമ്പത്ത് , അഴീക്കല്‍, കണ്ണന്‍ കടവ് എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കൊയിലാണ്ടി, കാപ്പാട്, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമായിരുന്നു.