കര്‍ഷകദിനാചരണം; മേപ്പയ്യൂരില്‍ കര്‍ഷകരെ ആദരിച്ച് പഞ്ചായത്തും കൃഷി ഭവനും


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാചരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എട്ട് കര്‍ഷകരെ ആദരിച്ചു.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി.പി.പി. സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രസന്ന , ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ . വാര്‍ഡ് മെമ്പര്‍ റാബിയ , മേപ്പയൂര്‍ സഹകരണ ബേങ്ക് പ്രസിഡന്റ് , ബാലകഷ്ണന്‍ ടൗണ്‍ ബാങ്ക് വൈസ് പ്രസിഡന്റ്, മോഹനന്‍ കര്‍മ്മസന പ്രസിഡന്റ് കെ.കെ കുഞ്ഞി രാമന്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു . അസി കൃഷി ഓഫീസര്‍ ശ്രീ. സുനില്‍കുമാര്‍ നന്ദി പറഞ്ഞു.