മേപ്പയ്യൂരില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി; ഓഗസ്റ്റ് 20 വരെ ചന്ത തുടരും


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. മേപ്പയ്യൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ചന്ത സംഘടിപ്പിക്കുന്നത്. മേപ്പയ്യൂര്‍ എ ഗ്രേഡ് പച്ചക്കറി സ്റ്റാളില്‍ നടക്കുന്ന ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. ഓഗസ്റ്റ് 20 വരെ ചന്ത തുടരും.

ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി.പി.പി. സ്വാഗതം പറഞ്ഞു.
ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് മെമ്പര്‍ റാബിയ, എ. ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ കണ്‍വീനര്‍ ബാലകഷ്ണന്‍, കര്‍മ്മസേന പ്രസിഡന്റ് കെ.കെ കുഞ്ഞി രാമന്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. അസി കൃഷി ഓഫീസര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.