കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് നാടാകെ സമരങ്ങള്‍


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഡ്യവുമായി വിവിധയിടങ്ങളില്‍ കര്‍ഷകരും തൊഴിലാളികളും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കീഴരിയൂരിലും, കാരയാടും , ആനക്കുളത്തും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു.

ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി.

കാട്ടിലപ്പീടികയില്‍ സംഘടിപ്പിച്ച ലോങ്ങ് മാര്‍ച്ച്

കാരയാട് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന കര്‍ഷക പരേഡ് കാരയാട് തറ മലങ്ങാടിയില്‍ നിന്ന് ആരംഭിച്ച് കുരുടി മുക്കില്‍ സമാപിച്ചു. സമാപന പൊതുയോഗം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ കെ രാജന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍ പ്രേം ഭാസിന്‍, ഇ രവീന്ദ്രന്‍, കെ.അപ്പു എന്നിവര്‍ സംസാരിച്ചു. കര്‍ഷക മാര്‍ച്ചിന് കെ. കെ നാരായണന്‍, എ .സി ബാലകൃഷ്ണന്‍, വി.എം ഉണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ടി.കെ ജയരാജന്‍, കെ.കെ മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കീഴരിയൂരിലും ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ കീഴരിയൂര്‍ സെന്റററില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് നടത്തുര്‍ യു.പി സ്‌ക്കുളിനടുത്ത് സമാപിച്ചു. എം. എം രവീന്ദ്രന്‍, ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഐ സജീവന്‍, ഇ.ടി ബാലന്‍, ശോഭ കാരയില്‍ ഐ.ശ്രീനിവാസന്‍, സുനിതാ ബാബു, കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ഷീന്‍ഞ്ചു നബിന്‍, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പോലിസ് നടത്തിയ നരനായാട്ടിലും, കര്‍ഷക മരണത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി ഡി.സി.സി സെക്രട്ടറി രജേഷ് കിഴരിയൂര്‍, കിണറ്റിന്‍കര രാജന്‍, കെ.പി വിനോദ് കുമാര്‍ , യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് മ്പോസ് , അഡ്വ.സതിഷ് കുമാര്‍ , തന്‍ ഹീര്‍ കൊല്ലം , അമല്‍ കൃഷ്ണ, റാഷിദ് മുത്താമ്പി, നിധിന്‍ പൂക്കാട്, പി.വി വേണുഗോപാല്‍, കേളോത്ത് വത്സരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ഷകസംഘം, സി.ഐ.ടി.യു, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പുളിയഞ്ചേരിയില്‍ മുതല്‍ മന്ദമംഗലത്ത് വരെ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിന്റെ സമാപന പരിപാടി കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതവും ഒ.എം.പ്രകാശന്‍ നന്ദിയും പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക