കൊയിലാണ്ടിയിലെ അനധികൃത ലഹരിവില്പന, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഉറക്കം വെടിയണം; യൂത്ത് കോൺഗ്രസ്സ്


കൊയിലാണ്ടി: നഗരത്തിൽ വ്യാപകമായി വരുന്ന മയക്കുമരുന്നിൻ്റെയും, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വില്പ്പന നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി എക്സൈസ് ഇൻസ്പക്ടർക്ക് പരാതി നൽകി.

കൊയിലാണ്ടി നഗരത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വലിയ രീതിയിലുള്ള മയക്ക് മരുന്ന് കച്ചവടമാണ് നടക്കുന്നത്. കൊയിലാണ്ടി മേൽപാലത്തിനോടുത്തായുള്ള കോണിപ്പടികൾ, ആളൊഴിഞ്ഞ വീട്‌ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ സജീവ പ്രവർത്തനം.

രക്ഷിതാക്കളും, അധ്യാപകരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കൊയിലാണ്ടി എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി മാഫിയയുടെ വേരറുക്കാൻ മയക്കുമരുന്ന് വേട്ടയും, ബോധവൽക്കരണ പരിപാടികളും നടത്തണമെന്നും യൂത്ത് കോൺഗ്രസ്റ്റ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി അമൽ കൃഷ്ണ ദ്വാരക, സജിത്ത് കാവുംവട്ടം, ഷാനിഫ് കണയംങ്കോട് എന്നിവർ ആവശ്യപ്പെട്ടു.