കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയം വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു


കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. നാട മുറിച്ച് കെട്ടിടം തുറന്നു. പുതിയ ഹൈടെക് വിദ്യാലയ സമുച്ചയമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

സ്‌കുളിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായണ് ഒരു കോടി രൂപ പുതിയ കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക വിനിയോഗിച്ചാണ് കെട്ടിലും മട്ടിലും അടിമുടി മാറ്റം വരുത്തി പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിട സമുച്ചയം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ എട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്‍പി വിഭാഗത്തില്‍ പഠനം നടത്തുന്ന സ്‌കൂളാണ് കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍. എല്‍പി വിഭാഗത്തില്‍ 16 ക്ലാസുകള്‍, പ്രീ പ്രൈമറി വിഭാഗത്തില്‍ 6 ക്ലാസുകള്‍ എന്നിങ്ങനെ 662 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

നഗരസഭാധ്യക്ഷ കെ.പി. സുധ, ഉപാധ്യക്ഷന്‍ കെ. സത്യന്‍, മുന്‍ എം.എല്‍.എ. പി വിശ്വന്‍, സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ അജിത്ത്, കെ.എ ഇന്ദിര, സി പ്രജില, കൗണ്‍സിലര്‍മാരായ എം ദൃശ്യ, ടി.കെ ഷീന, വി.പി ഇബ്രാഹിം കുട്ടി, ഡി. ഇ.ഒ. സി.കെ വാസു, പ്രധാനാധ്യാപകന്‍ കെ. ഗോപാലകൃഷ്ണന്‍, കെ.പി. വിനോദ് കുമാര്‍, വായനാരി വിനോദ്, സി. രമേശന്‍, രാജീവന്‍ വളപ്പില്‍ക്കുനി, പി.ടി.എ. പ്രസിഡന്റ് എ.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക