കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്


കൊയിണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ അഞ്ച് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അതിന് മുമ്പിലത്തെ ദിവസം 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇതില്‍ ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച ബാക്കിയുള്ളവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മൂടാടി ഒമ്പത് പേര്‍ക്കും അരിക്കുളത്ത് എട്ട് പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ദിവസവും നടത്തുന്ന കൊവിഡ് ടെസ്റ്റുകളില്‍ 25 ശതമാനത്തോളം ആളുകളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുമ്പുണ്ടായതില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളില്‍ വലിയതോതില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി. സുധ പറഞ്ഞു.

ജില്ലയില്‍ ഇന്ന് 706 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8787 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 809 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

  • കോഴിക്കോട് കോര്‍പ്പറേഷന്‍ – 185
  • ചേളന്നൂര്‍ – 28
  • തിരുവളളൂര്‍ – 27
  • പെരുമണ്ണ – 25
  • കാവിലുംപാറ – 21
  • കൊയിലാണ്ടി – 20
  • മടവൂര്‍ – 18
  • തൂണേരി – 16
  • കിഴക്കോത്ത് – 15
  • കുറ്റ്യാടി – 14
  • മേപ്പയ്യൂര്‍ – 14
  • മണിയൂര്‍ – 13
  • ചാത്തമംഗലം – 12
  • കുന്ദമംഗലം – 11
  • ഒളവണ്ണ – 11
  • പയ്യോളി – 11
  • ചങ്ങരോത്ത് – 10
  • കാരശ്ശേരി – 10
  • വടകര – 10
  • മൂടാടി – 9
  • അരിക്കുളം – 8
  • കുന്നുമ്മല്‍ – 8
  • പനങ്ങാട് – 8
  • വില്യാപ്പളളി – 8
  • ആയഞ്ചേരി – 7
  • മുക്കം – 7
  • തൂറയൂര്‍ – 7
  • വളയം – 7
  • വേളം – 7
  • ചക്കിട്ടപ്പാറ – 6
  • കായക്കൊടി – 6
  • കുരുവട്ടൂര്‍ – 6
  • നന്‍മണ്ട – 6
  • തലക്കുളത്തൂര്‍ – 6
  • ഉള്ള്യേരി – 6
  • ബാലുശ്ശേരി – 5
  • ചോറോട് – 5
  • കൊടിയത്തൂര്‍ – 5
  • നരിപ്പറ്റ – 5
  • പെരുവയല്‍ – 5
  • ഒഞ്ചിയം – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക