കൊയിലാണ്ടിയില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ഒമ്പത് പുതിയ കൊവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

മൂടാടിയില്‍ അഞ്ച് പേര്‍ക്കും, കീഴരിയൂരില്‍ എട്ട് പേര്‍ക്കും സമ്പര്‍ക്കം വഴി ഇന്ന്
കൊവിഡ് സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവില്‍ ഇന്ന് രണ്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഒരാള്‍ ആരോഗ്യ മേഖലയിലുള്ള ആളാണ്. ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയ ആളാണ്. പയ്യോളിയില്‍ പതിമൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ പതിനൊന്ന് പേര്‍ക്കു സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 263 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 249 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,596 പേരെ പരിശോധനക്ക് വിധേയരാക്കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 56
ചങ്ങരോത്ത് – 8
ചെറുവണ്ണൂര്‍ – 11
കീഴരിയൂര്‍ – 8
കോടഞ്ചേരി – 7
കൊടുവള്ളി – 11
കൊയിലാണ്ടി – 9
കുരുവട്ടൂര്‍ – 10
മേപ്പയ്യൂര്‍ – 7
മൂടാടി – 5
പയ്യോളി – 11
പെരുമണ്ണ – 5
തലക്കുളത്തൂര്‍ – 5
ഉണ്ണികുളം – 5
വടകര മുനിസിപ്പാലിറ്റി – 5

കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

ചങ്ങരോത്ത് – 1
ചെങ്ങോട്ട്കാവ് – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3186
* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 115
* മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 33