ഇടത് ഭരണം തുടരണം, കാനത്തില്‍ ജമീലയെ വിജയിപ്പിക്കണം; കെ.ദാസന്‍ എംഎല്‍എ


കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തില്‍ വെച്ച് നടന്ന കുടുംബ സംഗമം കെ.ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍ തുടരണമെങ്കില്‍ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന് കെ.ദാസന്‍ പറഞ്ഞു. 2020 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചെത്ത് തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ.കെ.പി നിര്‍വ്വഹിച്ചു. യൂണിയന്‍ താലൂക്ക് സെക്രട്ടറി എം.എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ജോഷി സംസാരിച്ചു. ടി.എന്‍.നാരായണന്‍ സ്വാഗതം പറഞ്ഞു.