കൊയിലാണ്ടിയില്‍ മാധ്യമഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ


കൊയിലാണ്ടി: മുതിര്‍ന്ന മാധ്യമ ഫോട്ടോഗ്രാഫര്‍ ബൈജുവിനെതിരെ കേസ് എടുത്തതില്‍ ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കൊയിലാണ്ടി സിഐയുടെ ധിക്കാര പരമായ നടപടിയിയായിരുന്നെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, പ്രസിഡന്റ് സി.എം.രതീഷ്, ട്രഷറര്‍ എ.എന്‍. പ്രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു.


ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കേസെടുത്തത്. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളില്‍ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബൈജുവിന്റെ ഓഫീസ്. മാധ്യമപ്രവര്‍ത്തകനാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേരള കോവിഡ് എപ്പിഡമിക് ആക്ട് 448/21, 269 IPC, 4 (2) (e) & (j) rlus 3 (f) പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ കൊയിലാണ്ടി പ്രസ് ക്ലബ്ബും, മീഡിയാ ക്ലബ്ബും ശക്തമായി പ്രതിഷേധിച്ചു.