കോവിഡ് കാലമായാലും ഭയപ്പെടേണ്ട, നെസ്റ്റ് ഒപ്പമുണ്ട്; ആവശ്യക്കാര്‍ ഈ നമ്പരില്‍ വിളിക്കുക


കൊയിലാണ്ടി : കോവിഡ് മഹാമാരി ദുരിതത്തിലാക്കിയവരെ സഹായിക്കാന്‍ നെസ്റ്റ് കൊയിലാണ്ടിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കൊയിലാണ്ടി നഗരസഭ പരിധിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ജനറല്‍ സെക്രട്ടറി യൂനുസ് ടി. കെ , ട്രഷറര്‍ പി. കെ ഷുഹൈബ് എന്നിവര്‍ അറിയിച്ചു.

നെസ്റ്റ് നല്‍കുന്ന സേവനങ്ങള്‍

1.കോവിഡ് ബാധിതര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ആശുപത്രി യാത്രയ്ക്കും വെഹിക്കിള്‍ കെയര്‍(8086437886)

2.ക്വാറന്റൈനില്‍ ആയതിനാല്‍ മരുന്നുകള്‍ വാങ്ങാന്‍ പുറത്ത് പോകാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ മരുന്നെത്തിക്കുന്ന മെഡിസിന്‍ കെയര്‍(9447932538)

3.കോവിഡ് ബാധ മൂലം ഭക്ഷണം പാകം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ഫുഡ് കെയര്‍(9447449529)

4.കോവിഡ് ബാധിതരെ അവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് കെയര്‍(9645111004)

5.കോവിഡ് ബാധിതരായവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘുകരിക്കുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്ന കൗണ്‍സിലിങ് കെയര്‍(7593066066)