കൊയിലാണ്ടിയിൽ ഇന്ന് പതിനേഴ് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനേഴ് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്.
ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിന് തൊട്ടുമുമ്പിലത്തെ ദിവസം രോഗം സ്ഥിരീകരിച്ചത് പതിനെട്ട് പേർക്കായിരുന്നു.
ഇവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. ബാക്കി പതിനേഴ് പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിലാണ് കൊയിലാണ്ടിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ. ഉറവിടം വ്യക്തമല്ലാത്തതും, ആരോഗ്യ പ്രവർത്തകരും, വിദേശത്തു നിന്നെത്തിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോ വിഡ് പോസിറ്റീവ് കേസുകളിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ചെങ്ങോട്ടുകാവിലും മൂടാടിയിലും അഞ്ചുപേർക്കുവീതം സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മൂടാടിയിൽ ഇന്നലെ പതിനാല് കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 413 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 866 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 155

കൂടരഞ്ഞി – 27
ഏറാമല – 19
കൊയിലാണ്ടി – 17
അത്തോളി – 10
ഒഞ്ചിയം – 10
കുന്ദമംഗലം – 8
നടുവണ്ണൂര്‍ – 8
കൂരാച്ചുണ്ട് – 7
ഒളവണ്ണ – 7
ഫറോക്ക് – 6
കാരശ്ശേരി – 6
പെരുവയല്‍ – 6
ചെങ്ങോട്ടുകാവ് – 5
മൂടാടി – 5
നന്‍മണ്ട – 5
ഓമശ്ശേരി – 5
പുതുപ്പാടി – 5