മുചുകുന്ന് കോളേജിൽ സ്റ്റേഡിയവും ലൈബ്രറി കോംപ്ലക്സും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുകയായിരുന്നു സർക്കാർ ലക്ഷ്യമെന്നും പ്രതികൂല സാഹചര്യത്തിലും കോടികളുടെ വികസന പ്രവർത്തനം ഈ മേഖലയിൽ ലൈബ്രറി കോംപ്ലക്സ് &റിസർച് സെന്ററിന്റെ മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഗവ.കോളേജിൽ നിർമ്മിച്ച വിവിതോദ്ദേശ സ്റ്റേഡിയത്തിന്റെയും, ലൈബ്രറി കോംപ്ലെക്സ് & റിസർച്ച് സെന്ററിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.40 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്.
കിഫ്ബി ഫണ്ടിൽ നിന്ന് 5.74 കോടി ചെലവഴിച്ചാണ് ലൈബ്രറി കോംപ്ലക്സ് & റിസർച് സെന്റർ നിർമ്മിക്കുന്നത്.

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ എം.പി.അഖില, സി.എം.സുനിത, കെ.പി.ലത, ലതിക പുതുക്കുടി, പ്രൊഫ.അൻവർ സാദത്ത്, വിദ്യാർത്ഥി പ്രതിനിധി അജുൽരാജ് എന്നിവർ സംബന്ധിച്ചു. ഡോ.വി.വേണു ഐഎഎസ് സ്വാഗതവും ഡോ.സി.വി.ഷാജി നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിനുശേഷം പുതിയ സ്റ്റേഡിയത്തിൽ ആദ്യത്തെ ലെവൻസ് ഫുഡ്‌ബോൾ മത്സരം എംഎൽഎ കിക്ക് ഓഫ് ചെയ്തു. കോളേജ് ഫുട്ബാൾടീമും റെഡ് വൈ മുചുകുന്നും ഏറ്റുമുട്ടി. വിജയികൾക്കുള്ള ട്രോഫി ഡോ.സി.വി.ഷാജി വിതരണം ചെയ്തു.