കൊയിലാണ്ടി സ്വദേശി പുതിയോട്ടിൽ രാജീവൻ ദുബായിൽ വെച്ച് മരണപെട്ടു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എsക്കുളം ഞാണംപൊയിൽ പുതിയോട്ടിൽ രാജീവൻ (45) ദുബായിൽവെച്ച് മരണപെട്ടു. നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായ തിനെ തുടർന്ന് വിശ്രമത്തിലായിരുന്നു.

പരേതനായ ഗംഗാധരൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: മഞ്ജുള. മക്കൾ: അഖിൽ, അർച്ചന (രണ്ടു പേരും പൊയിൽക്കാവ് സ്കൂൾ വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: സജീവൻ, സജിത. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ വീട്ടു വളപ്പിൽ.