കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 9 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിൽ


ചെങ്ങോട്ടുകാവ്: കോവിഡ് പോസിറ്റീവ് രൂക്ഷമായതിനെ തുടർന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഒമ്പത് വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിലുൾപ്പെടുത്തി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. 7 ചേലിയ ടൗൺ, 8 ചേലിയ ഈസ്റ്റ്, 9 ചേലിയ സൗത്ത് എന്നിവയാണ് പഞ്ചായത്തിൽ ആദ്യം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കിയത്.

വാർഡ് 1 അരങ്ങാടത്ത്, 3 മേലൂർ വെസ്റ്റ്, 4 മേലൂർ ഈസ്റ്റ്, 5 എളാട്ടേരി നോർത്ത്, 14 മങ്ങാട്, 17 മാടാക്കര എന്നിവയാണ് വെള്ളിയാഴ്ച പുതുതായി പ്രഖ്യാപിച്ചത്.

പഞ്ചായത്തിൽ പുതുതായി പ്രഖ്യാപിച്ച 6 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് വാർഡുകൾ ശനിയാഴ്ച രാവിലെയോടെ അടയ്ക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഈ വാർഡുകളിൽ നിന്ന് മറ്റു വാർഡുകളിലേക്കും തിരിച്ചും സഞ്ചരിക്കാൻ പാടില്ല. പഞ്ചായത്തിലെ 6, 12, 15 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിലുമാണ്. പഞ്ചായത്തിൽ പ്രഖ്യാപിച്ച 144 തുടരുകയുമാണ്.