ചിങ്ങപുരം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനെ വെട്ടിക്കൊല്ലാൻ ശ്രമം


അരിക്കുളം: ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കെ.എസ്.ടി.എ മേലടി സബ് ജില്ലാ സെക്രട്ടറിയും കാരയാട് സഹകരണ ബാങ്ക് ഡയറക്ടറുമായ കാരയാട് തറമ്മലങ്ങാടിയിൽ നമ്പ്രത്ത് കെ.കെ.മനോജ് കുമാറിനെ വെട്ടിക്കൊല്ലാൻ ശ്രമം.

ഈനാരി താഴെ താമസിക്കും മീത്തലെ കോമത്ത് കണ്ടി ബാലൻ എന്ന ആളാണ് അക്രമിച്ചത് ഇയാൾ തോട് കൈയ്യേറി അനധികൃതമായി തടയണ കെട്ടിയതിനാൽ വെള്ളം കയറി മനോജ് മാസ്റ്ററുടെ നെൽ കൃഷി നശിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഇടപ്പെട്ടത്തിനെ തുടർന്ന് തടയണ പൊളിപ്പിച്ചു. ഈ കാര്യത്തിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം തറമ്മൽ സൗത്ത് ബ്രാഞ്ച് അംഗമാണ് മനോജ്.