ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസില്‍ ടീ വെന്‍ഡിംഗ് മെഷീന്‍ ലഭിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഒരു കപ്പ്ചായ എന്ന ആശയത്തിന് സഹായമായി ടീ വെന്‍ഡിംഗ് മെഷീന്‍ ലഭിച്ചു. പഞ്ചായത്ത് ഓഫീസ് നവീകരണത്തിന്റെ ഭാഗമായാണ് പദ്ധതി.

ചെങ്ങോട്ടു കാവില്‍ പുതുതായി ആരംഭിക്കുന്ന റോയല്‍ ഡ്രീംമാര്‍ട്ട് പാര്‍ട്ട്ണര്‍മാരായ ഗഫൂര്‍, അബ്ദുള്ളക്കോയ, ഹംസ, ചന്ദ്രന്‍, അബ്ദുറഹ്‌മാന്‍, എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് ടീ വെൻഡിംഗ് മെഷീൻ കൈമാറിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, വൈസ് പ്രസിഡണ്ട് പി വേണു, അസിസ്റ്റൻറ് സെക്രട്ടറി ബാബു ആരോത്ത് എന്നിവര്‍ ചേർന്ന് മെഷീന്‍ ഏറ്റുവാങ്ങി.