കൊയിലാണ്ടിയില്‍ കെ.എസ്.ടി.എ യാത്രയയപ്പ് സമ്മേളനവും അനുമോദന ചടങ്ങും നടത്തി


കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ വി.രമേശന്‍ ഉപഹാരങ്ങള്‍ നല്‍കി. കെ.എസ്.ടി.എ സംഘടിപ്പിച്ചസംസ്ഥാന തല ഓണ്‍ലൈന്‍ കലോത്സവ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

ഡോ: പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.എം.രാജന്‍ (കെ.എസ്.ടി.എ ജില്ലാ.ജോ : സെക്രട്ടറി), കെ.ശാന്ത (ജില്ലാ എക്‌സി. അംഗം ) ഡി.കെ.ബിജു (ജില്ലാ എക്‌സി. അംഗം) ആര്‍.കെ. ദീപ (ജില്ലാ കമ്മിറ്റി അംഗം) സി.ഉണ്ണികൃഷ്ണന്‍ (സെകട്ടറി, കൊയിലാണ്ടി സബ്ബ് ജില്ല) എന്നിവര്‍ അഭിവാദ്യം ചെയ്തു.

കെ.എം.ജോസഫ്, കെ.കെ.സുരേന്ദ്രന്‍ , സി.സുരേന്ദ്രന്‍, പി.ഉഷാകുമാരി , എം.വി.വിജയന്‍, വി. ഗോപാലകൃഷ്ണന്‍, കെ.രാജന്‍, കെ.അനിത, എം.വിനോദ് കുമാര്‍, മോഹനന്‍ നടുവത്തൂര്‍, എം സി കുഞ്ഞിരാമന്‍, വി.പി ഉണ്ണികൃഷ്ണന്‍ , എ.ടി സത്യന്‍, ജയമ ടി, രവി പാണക്കുനി, സി വിജയന്‍, സി.കെ ജനാര്‍ദ്ദനന്‍, എം.തങ്കം തുടങ്ങി വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി. ഡോ. രഞ്ജിത്ത് ലാല്‍ സ്വാഗതവും വി എം രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.