ചെറുവണ്ണൂരില്‍ ലൈഫ്മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: കേരള സര്‍ക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി ചെറുവണ്ണൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയ്ക്കു കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ലൈഫ് ഗുണഭോക്താവായ കുറ്റി കോവുമ്മല്‍ ലീല നാരായണന് ഇ.ടി രാധ താക്കോല്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം പി.മോനിഷ, ജനപ്രതിനിധികളായ കെ.എം ബിജിഷ, ഷിജിത്ത് എന്‍.ടി, എ.കെ ഉമ്മര്‍, ആദില നിബ്രാസ്, വി.ഇ.ഒ മാരായ ഷൈജിത്ത്, ഷീബ എന്നിവര്‍ സംസാരിച്ചു.

ലൈഫ്മിഷന്‍ പദ്ധതി പ്രകാരം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പതിനായിരം വീടുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്.