ജനശ്രീ വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു


കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജനശ്രീ വാർഷികാഘോഷവും, ജനശ്രീ അംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. വാർഷികാഘോഷം ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ വർക്കിംഗ് ചെയർമാൻ ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനശീ അംഗങ്ങളായ കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ പി.രത്നവല്ലി, മനോജ് പയറ്റുവളപ്പിൽ, ഷീബ അരീക്കൽ, ശൈലജ.ടി.പി., ചേമഞ്ചേരി പഞ്ചായത്ത് അംഗം വിജയൻ കണ്ണഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗങ്ങഈ യ രമേശൻ.കെ, ബിന്ദു മുതിരക്കണ്ടത്തിൽ, മജു.കെ.എം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് ചെയർമാൻ വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. രാജേഷ് കീഴരിയൂർ, സി.പി.നിർമ്മല, ആലിക്കോയ പുതുശ്ശേരി, ടി.പി.രാഘവൻ, എൻ.മുരളീധരൻ, എ.കെ.ശ്രീധരൻ, പി.കെ.ശങ്കരൻ എന്നിവർ സംസാരിച്ചു.