ഡിഗ്രി അഡ്മിഷന്‍; അപേക്ഷ സമയം നീട്ടി


കൊയിലാണ്ടി: കൊയിലാണ്ടി എസ്.ആര്‍.ബി.ടി.എം ഗവണ്‍മന്റ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി എസ് സി ഗണിതശാസ്ത്രം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള സമയം 6-2-21 ശനിയാഴ്ച 12 മണിവരെ നീട്ടി. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും അപേക്ഷഫീസും ശനിയാഴ്ച 12 മണിക്ക് മുമ്പ് കോളേജ് ഓഫീസില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.

റാങ്ക് ലിസ്റ്റ് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഫെബ്രുവരി എട്ടാം തിയ്യതി (08-02-2021) തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04962690257.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക